ചാവക്കാട്:മണത്തല അയിനിപ്പുള്ളി സെന്ററില്‍ ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നും ഭീമന്‍ മലമ്പാമ്പിനെ പിടികൂടി.മേഖലയില്‍ ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ ബസ് സ്റ്റോപ്പ് പരിസരത്ത് ഉണ്ടായിരുന്ന പൈപ്പിന്റെ ഉള്ളില്‍ മലമ്പാമ്പ് കുടുങ്ങി കിടക്കുകയായിരുന്നു.പ്രദേശവാസികള്‍ എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ സിവില്‍ ഡിഫന്‍സംഗം പ്രബിഷ് സ്ഥലത്തെത്തി പൈപ്പിന്റെ ഉള്ളില്‍ കുടുങ്ങികിടന്ന മലമ്പാമ്പിനെ പുറത്തേക്കെടുത്ത് പിടിച്ച് കൊണ്ടുപോയി.
ADVERTISEMENT