എസ് എഫ് ഐ മണലൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയും ഡി വൈ എഫ് ഐ തൈക്കാട് മേഖല കമ്മറ്റിയംഗവും സി പി ഐ (എം) പാര്‍ട്ടി അംഗവുമായിരിക്കെ ആര്‍ എസ് എസ് -ബി ജെ പി കാപാലിക സംഘം കൊലപ്പെടുത്തിയ ഫാസിലിന്റെ 11-ാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.സി പി ഐ (എം) ചിറ്റാട്ടുകര ലേക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി അനുസ്മരണ യോഗങ്ങള്‍ നടന്നു. ചിറ്റാട്ടുകരയില്‍ സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണം ലോക്കല്‍ സെക്രട്ടറി പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ബി ആര്‍ സന്തോഷ് അദ്ധ്യക്ഷനായി.സി എഫ് രാജന്‍,
എ.സി രമേഷ്, കൃഷ്ണന്‍ തുപ്പത്ത്, പി.കെ രമേഷ്, കെ.കെ മനോജ് എന്നിവര്‍ സംസാരിച്ചു
ADVERTISEMENT