വേലൂര്‍ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലും പരിസര വീടുകളിലും ആഫ്രിക്കന്‍ ഒച്ചുശല്യം രൂക്ഷമയി . ദേവാലയ ഭിത്തിയിലും അയല്‍ വീടുകളിലും പരിസരത്തുള്ള വാഴകളിലും തെങ്ങിന്‍ മുകളിലും മുഴുവന്‍ ഒച്ചു ശല്യം അതിരൂക്ഷമാണ് . വാഴ കൃഷി മുഴുവന്‍ നശിച്ചു പോകുന്ന അവസ്ഥയാണ്. വേലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ ജോയ് സി എഫ് , പള്ളികൈക്കാരന്‍ന്മാരായ സൈമണ്‍ ഒലക്കേങ്കില്‍, വിന്‍സണ്‍ വടക്കേത്തല തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു . കൃഷി ഓഫീസര്‍ മുമ്പാകെ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
ADVERTISEMENT