പ്രതിഷേധവുമായി വഴിയോര കച്ചവടക്കാര്‍. അടി നീളത്തിലും 6 അടി വീതിയിലും മാത്രമായിരിക്കണം കച്ചവടത്തിന് കടകള്‍ ഉണ്ടാകേണ്ടതെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് കച്ചവടക്കാര്‍ പ്രതിഷേധവുമായി എത്തിയത്. തങ്ങളെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വഴിയോര കച്ചവടക്കാരായ കെ.കെ.ഹിറോഷ്, ഷാജി, അലി, കമറു, ഷാഹു, വിശ്വന്‍ ഗണേശന്‍, സെലിം, അശോകന്‍, അഷ്റഫ് തുടങ്ങിയവരാണ് പ്രതിഷേധവുമായ് രംഗത്ത് വന്നത്. ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കച്ചവടക്കാര്‍ പറഞ്ഞു എന്നാല്‍ കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ നഗരസഭാ അനുവദിച്ചതില്‍ അധികം സ്ഥലം ഉപയോഗിച്ചതിനാലാണ് നടപടിയെടുത്തതെന്ന് ചെയര്‍പെഴസന്‍ ഷീജ പ്രശാന്ത് പറഞ്ഞു .
ADVERTISEMENT