മാറിയ ഭക്ഷണ രീതി മൂലം ഒരുപാട് പുതിയ രോഗങ്ങളാണ് നമ്മുക്ക് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് മുരളി പെരുനെല്ലി എം.എല്‍.എ

 

മാറിയ ഭക്ഷണ രീതി മൂലം ഒരുപാടൊരുപാട് പുതിയ രോഗങ്ങളാണ് നമ്മുക്ക് ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് മുരളി പെരുനെല്ലി എം.എല്‍.എ. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള തലക്കോട്ടുകര ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം മണലിയില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല രോഗങ്ങളും ഉണ്ടാകുന്നതിന് ഭക്ഷണം തന്നെയാണ് പ്രധാനപ്പെട്ട കാര്യം. വായു മലിനമാകാതിരിക്കണമെന്നതു പോലെ വെള്ളം വളരെ പ്രധാനമാണ് . ഗുണമേന്മയേറിയ ശുദ്ധലം നമ്മുക്ക് കിട്ടേണ്ടതുണ്ട്. ശുദ്ധജലം ലഭ്യമാക്കാനാവശ്യമായ നടപടി എടുക്കേണ്ടതുണ്ട്. നമ്മുടെ കിണറുകളിലെ കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ വേണ്ടി,ജില്ലയില്‍ തന്നെ ഒരു പഞ്ചായത്തില്‍ ഒരു സ്‌കൂളില്‍ ജല ഗുണനിലവാര പരിധോധന ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നമ്മുടെ മണലൂര്‍ മണ്ഡലത്തിലെ ഏട്ട് പഞ്ചായത്തുകളിലും ഇത്തരം ലാബുകളുണ്ടെന്നും എം.എല്‍.എ. കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി.

ADVERTISEMENT
Malaya Image 1

Post 3 Image