25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam ബിഎംഎസ് നിര്‍മ്മാണ തൊഴിലാളികള്‍ കുന്നംകുളം താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ബിഎംഎസ് നിര്‍മ്മാണ തൊഴിലാളികള്‍ കുന്നംകുളം താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

 

ഞങ്ങളുടെ മക്കള്‍ക്കും ഓണം ഉണ്ണണം എന്ന മുദ്രാവാക്യമുയര്‍ത്തി ഓണത്തിന് മുന്നേ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക വിതരണം ചെയ്യണമെന്നും പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് നിര്‍മ്മാണ തൊഴിലാളികള്‍ കുന്നംകുളം താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബി എം എസ് ജില്ല സെക്രട്ടറി സേതു തിരുവങ്കിടം ധര്‍ണ ഉദ്ഘാടനം ചെയ്തു. കെ.കെ തിലകന്‍ അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ ബി എം എസ് ജില്ലാ ജോയിന്‍ സെക്രട്ടറി ബിജു കാവിലക്കാട്, മേഖല പ്രസിഡന്റ് എം.സി ബാബുരാജ്, കൈപ്പറമ്പ് മേഖല സെക്രട്ടറി ബിനു, മേഖല ഭാരവാഹികളായ എസ്.കെ സതീശന്‍, ഷിബു കൈപ്പറമ്പ്, പി.ബി പ്രമോദ്, പ്രേമ എന്നിവര്‍ സംസാരിച്ചു. ധര്‍ണ്ണക്ക് ബിഎംഎസ് മേഖല സെക്രട്ടറി ( ചാര്‍ജ്) എസ്.വി പ്രേമ ദാസ് സ്വാഗതവും കെ.വി അര്‍ജുനന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!