നെല്ലുവായ് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ മദ്ദളകേളി മത്സരത്തില്‍ വിജയികളായവരെ അനുമോദിച്ചു

 

വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്മാരകട്രസ്റ്റ് നടത്തിയ അഖിലകേരള മദ്ദള കേളി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ.എസ് സിദ്ധാര്‍ഥ്, രണ്ടാം സ്ഥാനം നേടിയ ടി.ജെ അഥര്‍വ് , മൂന്നാംസ്ഥാനം നേടിയ എം.എ നിരഞ്ജന്‍ എന്നിവരെയാണ് അനുമോദിച്ചത്. യോഗം കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍.ബി ബിജു ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ടി.കെ ശിവന്‍ അധ്യക്ഷനായിരുന്നു. വായനശാല സെക്രട്ടറി അജു നെല്ലുവായ്, എന്‍.എസ് ബാലാജി , പ്രദീപ് നെല്ലുവായ്, പി.സി അബാല്‍മണി, കെ.പി പ്രശാന്ത് വടുതല, ഷീല രാജന്‍, ്രുഗ്മിണി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image