ഒരുതൈ നടാം നമ്മുക്ക് അമ്മയ്ക്ക് വേണ്ടി പദ്ധതിക്ക് ചൂണ്ടല്‍ പഞ്ചായത്തില്‍ തുടക്കമായി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയും സംയോജിച്ചാണ് ഏക് പേട് മാ കെ നാം ക്യാമ്പയിന് തുടക്കം കുറിച്ചത്. പഞ്ചായത്ത് പരിധിയിലെ 18 വാര്‍ഡുകളിലെ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും, വിദ്യാലയങ്ങളിലും, വിവിധതരം ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പദ്ധതി, സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, ക്ലബുകള്‍, തൊഴിലാളി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി സമസ്ത മേഖലയിലുള്ളവരെയും ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മണലി ആരോഗ്യ ഉപകേന്ദ്രം അങ്കണത്തില്‍ മുരളി പെരുനെല്ലി എം.എല്‍.എ. കോമ്പൗണ്ടില്‍ ഇലഞ്ഞി തൈ നട്ട് നിര്‍വ്വഹിച്ചു.
ADVERTISEMENT