വടക്കേക്കാട് പഞ്ചായത്ത് ശ്മശാനം ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു

വടക്കേക്കാട് പഞ്ചായത്ത് ശ്മശാന നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച അധികൃതരുടെ അനാസ്ഥക്കെതിരെ ബി ജെ പിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് ബഹുജന പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ബിജെപി. മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കിളിയംപറമ്പില്‍ എന്നിവര്‍ അറിയിച്ചു. ശ്മശാനം സന്ദര്‍ശിച്ചതിനുശേഷമായിരുന്നു പ്രതികരണം. പദ്ധതിക്ക് തുക അനുവദിച്ച് 2 വര്‍ഷം പിന്നിട്ടിട്ടും ശ്മശാന നിര്‍മാണം തുടങ്ങാത്തതിനെതിരെ 29 ന് വടക്കേക്കാട് പഞ്ചായത്തിലേക്ക് ബഹുജന പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. വാതക ശ്മശാനം നിര്‍മിക്കാന്‍ 2022 ലാണ് ജില്ലാ പഞ്ചായത്ത് 70.50 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് 68 ലക്ഷം രൂപയും പഞ്ചായത്ത് 2.50 ലക്ഷവുമാണ് വകയിരുത്തിയത്. ആദ്യഗഡു 13.60 ലക്ഷം രൂപ 2022 മേയില്‍ ജില്ലാ പഞ്ചായത്ത് വടക്കേകാട് പഞ്ചായത്തിനു കൈമാറി. പണി ആരംഭിക്കാത്തതിനെ തുടര്‍ന്ന് നിലവിലെ എസ്റ്റിമേറ്റ് തുക 78.80 ലക്ഷം ആയി ഉയര്‍ന്നു.

ADVERTISEMENT
Malaya Image 1

Post 3 Image