26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu അപകട ഭീഷണിയായി നിന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി

അപകട ഭീഷണിയായി നിന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി

 

തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൊരട്ടിക്കര കുണ്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര കവാടത്തിന് സമീപമുണ്ടായിരുന്ന ഏതു നിമിഷവും നിലംപൊത്താറായി ഉപയോഗശൂന്യമായി നിന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊളിച്ച് നീക്കിയത്. ഈ ബസ്റ്റോപ്പിനെ പറ്റി സിസിടിവി വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമ്പിലാവ് മുതല്‍ ജില്ലാ അതിര്‍ത്തി വരെ സമാനരീതിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തി നിലകൊള്ളുന്നുണ്ട് . ഇവകൂടി പൊളിച്ച് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!