ചാവക്കാട് നഗരസഭ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടന്നു

 

ചാവക്കാട് മണത്തല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ചാവക്കാട് നഗരസഭ തല പ്രവേശനോത്സവ ഉദ്ഘാടനവും സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാരംഭവും നടന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു.ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ. എച്ച്. അക്ബര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രഞ്ജിത്ത്, ബി.പി.സി. സംഗീത, മുന്‍ പ്രധാന അധ്യാപിക പി. കെ. ബിന്ദു, പി.ടി.എ. വൈസ് പ്രസിഡന്റ് വാഹിദ, ഒ.എസ്.എ. പ്രതിനിധികളായ ശിവദാസന്‍, ബൈജു തെക്കന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി. ശ്രീലേഖ ചടങ്ങില്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് കെ കെ മുബാറക്ക് നന്ദിയും പറഞ്ഞു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാലയത്തിലെത്തിയ കുട്ടികള്‍ക്ക് സൗജന്യമായി ബാഗും കുടയും വിതരണം ചെയ്തു. നൂറിന്റെ നിറവിലേക്ക് കടക്കുന്ന വിദ്യാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇതോടെ തുടക്കമായി.

ADVERTISEMENT