27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Chavakkad ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക് ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസില്‍ ആരംഭിച്ചു

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക് ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസില്‍ ആരംഭിച്ചു

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ നാഷണല്‍ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക് ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസില്‍ ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഷിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെക്കുമറി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ശരണ്യ ഉണ്ണികൃഷ്ണന്‍ പദ്ധതി വിശദ്ധീകരണം നടത്തി. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നബീല്‍, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി മെമ്പര്‍ ബിജു പള്ളിക്കര തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!