ചാവക്കാട് ഓവുങ്ങലിലുള്ള ഈറ്റ് ആന്‍ഡ് ഡ്രിങ്ക് റസ്റ്റോറന്റിലും, സിജി സ്റ്റേഷനറി & ബേക്കറിയിലും മോഷണം

റെസ്റ്റോറന്റിലെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അകത്തു കടക്കുകയും ക്യാഷ് കൗണ്ടറില്‍ വെച്ചിരുന്ന 2000 രൂപയോളം മോഷ്ടിക്കുകയും ചെയ്തു. റസ്റ്റോറന്റിന്റെ എതിര്‍വശത്തായുള്ള സ്റ്റേഷനറി കടയിയുടെ ഗ്രില്ല് പൊളിച്ച് അകത്തു കടക്കുകയും 1500 രൂപ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മോഷണശ്രമം നടന്നതിന്റെ പിറ്റേദിവസം ജീവനക്കാര്‍ വന്നപ്പോഴാണ് പണം വെച്ചിട്ടുള്ള വലിപ്പ തുറന്നതായി കാണപ്പെട്ടത്. മോഷ്ടാവിന്റെ മുഖം പതിഞ്ഞിട്ടുള്ള സിസിടിവി ദൃശ്യം സഹിതം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image