കര്‍ഷകരുടെ അഭിമാനം ഉയര്‍ത്തുക എന്ന സന്ദേശം ഉയര്‍ത്തി ട്രാക്ടറില്‍ ഭാരത പര്യടനം നടത്തുകയാണ് പഞ്ചാബ് സ്വദേശികളായ അജയ്, വിപിന്‍ എന്ന ചെറുപ്പക്കാര്‍. മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലെ അമോഹര്‍ നിവാസികളാണ് 27, 28 വയസുകാരായ അജയും വിപിനും. അഭ്യസ്തവിദ്യരായ ഇരുവരും കര്‍ഷക കുടുംബാംഗങ്ങളാണ്. 2023 നവംബറിലാണ് ഇവര്‍ ട്രാക്ടറില്‍ യാത്ര ആരംഭിച്ചത് കാശ്മീരിലെ ലഡാക്ക് ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ ഇവര്‍ ഇതുവരെ പിന്നിട്ടു. ഇനി കന്യാകുമാരിയില്‍ എത്തി കിഴക്കേ തീരം വഴി മറ്റു സംസ്ഥാനങ്ങളിലൂടെ യാത്ര തുടരും .
ADVERTISEMENT