കിളിക്കൂട്ടില്‍ നിന്നും എട്ടടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി

109

ചാവക്കാട്എടക്കഴിയൂര്‍ ജുമാഅത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന ഐഎന്‍ടിയൂസി തൊഴിലാളിയായ കല്ലിങ്ങല്‍ യൂസഫിന്റെ വീട്ടിലുള്ള കിളിക്കൂട്ടിലാണ് എട്ടടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.കിളിക്കൂട്ടില്‍ നിന്നും കിളികളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.കൂട്ടില്‍ 27 കിളികള്‍ ഉണ്ടായിരുന്നതില്‍ 20 കിളികളെ പാമ്പ് ഭക്ഷിച്ചു.വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്നേക്ക് ക്യാച്ചര്‍ വീരാന്‍കുട്ടി പള്ളിപ്പറമ്പില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി കൊണ്ടുപോയി.