ചാവക്കാട് നഗരസഭ 4-ാം വാര്‍ഡിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

26

തിരുവത്ര കുഞ്ചേരി ദേശാഭിമാനി വായനശാലയും,ദുബായ് കുഞ്ചേരി സഖാക്കളുടെയും സംയുക്താഭിമുഖ്യത്തില്‍ ചാവക്കാട് നഗരസഭ 4-ാം വാര്‍ഡിലെ എസ് എസ് എല്‍ സി.പ്ലസ് ടു. എല്‍ എസ് എസ്, സ്‌കോളര്‍ഷിപ്പ് വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പെഴ്സണ്‍ ഷീജ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്ക്, സി പി ഐ എം തിരുവത്ര ലോക്കല്‍ സെക്രട്ടറി കെ എച്ച് സലാം, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ കെ ആര്‍ . ആനന്ദന്‍, ടി എം ദിലീപ്, സാമൂഹൃ കാരുണ്യ പ്രവര്‍ത്തകനായപി എന്‍ ബാബുരാജന്‍ തുടങ്ഹിയവര്‍ സംസാരിച്ചു.