വീടിനു മുകളില്‍ തെങ്ങ് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

33

ചാവക്കാട് ഇരട്ടപ്പുഴകോളനി പടിയില്‍ വീടിനു മുകളില്‍ തെങ്ങ് വീണു മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുതു വീട്ടില്‍ ഷറഫുദ്ധീന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്. ഷറഫുദ്ധീന്റെ ഭാര്യ താഹിറ, താഹിറയുടെ സഹോദരിമാരായ സുബൈദ, ഷമ്മീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു സംഭവം. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി മുസ്താഖ് അലി, കടപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നളിനാക്ഷന്‍ ഇരട്ടപ്പുഴ ഒരുമണിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ ജി വിജേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷര്‍ പി എ നാസര്‍, സജീവ് എന്നിവര്‍ സ്ഥലത്തെത്തി