കടവല്ലൂര്‍ കല്ലുംപുറം സിറാജുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു

36

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് അക്കാദമിക് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോഡിനേറ്റര്‍ ഡോ.എന്‍ വി ആന്റണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അനില്‍ ജോസ് അധ്യക്ഷനായി. ട്രസ്റ്റ് മെമ്പര്‍ അബ്ദുല്‍ നാസര്‍ ,ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഫാറൂഖ് എന്നിവര്‍ മുഖ്യാതിഥികളായി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്‌കൂളിലെ മികച്ച വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് സിനിത് ബാലകൃഷ്ണന്‍, ജീമോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പിന്‍സിപ്പാള്‍ ലിനിഷിബു സ്വാഗതവും, ബിന്‍സി സാംസണ്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ ലിനി ഷിബു എച്ച്.ഒ. ഡി സിമി അനില്‍, സെക്രട്ടറി ഗീത മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.