കല്ലുംപുറം ക്രിസ്ത്യന്‍ കോ- ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 19-ാമത് വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

94

വര്‍ഗ്ഗീസ് മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കെ സി സി എഫ് പ്രസിഡന്റ് സിജു ചുമ്മാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗം മുതിര്‍ന്ന അംഗം പി.സി. താരുകുട്ടി ഉദ്ഘാടനം ചെയ്തു. സിജു ചുമ്മാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ ജോസ് വൈദ്യര്‍ റീലിഫ് വിതരണം ചെയ്തു. കെ.സി.സി.എഫ് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ,ബിരുദം ,ബിരുദാന ബിരുദം നേടിയ വിദ്യാര്‍ത്ഥികളേയും വിവാഹ ജീവിതത്തില്‍ ഇരുപത്തിയഞ്ചും അമ്പതും വര്‍ഷം പൂര്‍ത്തീകരിച്ചവരേയും, ഷഷ്ടിപൂര്‍ത്തിയും സപ്തതിയും നവതിയും തികഞ്ഞവരേയും ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. സംഘടനയിലെ എഴുന്നൂറോളം കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. വൈദീകരായ ഫാ ഡില്‍ജോ ഏലിയാസ് കൂരന്‍ ,ഫാ. അഫ്രേം അന്തിക്കാട് , ഫാ.ഷൈമോന്‍ ഏലിയാസ് ,ഫാ.വര്‍ഗ്ഗീസ് വാഴപ്പുള്ളി , ഫാ.തോമസ് കുര്യന്‍ ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ സി സി എഫ് സെക്രട്ടറി റെന്നി ചെറുവത്തൂര്‍ സ്വാഗതവും ട്രഷറര്‍ ബിജു താരുകുട്ടി നന്ദിയും പറഞ്ഞു.