എസ് എസ് എഫ് മന്ദലാംകുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ സാഹിത്യോത്സവം നടത്തി

30

എസ്.എസ്.എഫ് ഡിവിഷന്‍ പ്രസിഡന്റ് ഷിയാസ് അഷറഫി യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എല്‍.എല്‍.എം. പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഡ്വക്കറ്റ് വി.യു കാവ്യ ഉണ്ണികൃഷ്ണനെയും എസ്.എസ്.എല്‍സി, പ്ലസ് ടു വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും പുരസ്‌കാരം നല്‍കി. വടക്കേക്കാട് സബ് ഇന്‍സ്‌പെക്ടര്‍ കെ എ യൂസഫ് പുരസ്‌കാര വിതരണോത്ഘാടനം നിര്‍വഹിച്ചു. അനസ് മുഈനി അധ്യക്ഷത വഹിച്ചു. നിയാസ് കൂളിയാട്ട് സ്വാഗതം പറഞ്ഞു, മുഹമ്മദ് ആരിഫ് കരിയാടന്‍, ഷമീര്‍ കൊന്നാമാക്കല്‍, സുല്‍ത്താന്‍ മന്നലംകുന്ന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ഷാഹിദ്, സദ്ദാം, ഫയാസ്, ഷുക്കൂര്‍ കരിയാടന്‍, അഷ്ഫാര്‍ കിഴക്കൂട്ട്, എന്നിവര്‍ നേതൃത്വം നല്‍കി.