ചാവക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് കേളികൊട്ടുയര്‍ന്നു

ചാവക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് കേളികൊട്ടുയര്‍ന്നു. എന്‍.കെ. അക്ബര്‍ എം.എല്‍.എ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസിന്റെ അധ്യക്ഷതയില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍, ചാവക്കാട് എ.ഇ.ഒ. പി.എം. ജയശ്രീ, കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, പ്രധാന അധ്യാപിക ജൂലിയറ്റ് കെ. അപ്പുക്കുട്ടന്‍, അധ്യാപക കൂട്ടായ്മ കണ്‍വീനര്‍ കെ.കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 20 വേദികളിലായി 313 ഇനം മത്സരങ്ങളാണ് നടക്കുന്നത്. ഉപജില്ലയിലെ 107 സ്‌കൂളുകളില്‍ നിന്നായി 6470 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.

ADVERTISEMENT
Malaya Image 1

Post 3 Image