കടങ്ങോട് പഞ്ചായത്തിലെ നീണ്ടൂര്‍ പാടശേഖരത്തിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി

കടങ്ങോട് പഞ്ചായത്തിലെ വെള്ളത്തേരി നീണ്ടൂര്‍ പാടശേഖരത്തിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി. വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലാണ് വന്‍തോതില്‍ സെപ്റ്റിക്ക് ടാങ്ക് മാലിന്യം തള്ളിയിട്ടുള്ളത്. കര്‍ഷകരും നാട്ടുകാരും കന്നുകാലികളെ കുളിപ്പിക്കാന്‍ ഉപയോഗിക്കുന്നന്ന തോടാണിത്. മാലിന്യം തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. മാലിന്യം കരാറെടുക്കുന്ന മാഫിയ സംഘമാണ് ഇതിന് പുറകിലെന്ന് നാട്ടുകാര്‍ പറയുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image