പെരുമ്പിലാവ് ആല്‍ത്തറ മുല്ലപ്പിള്ളിക്കുന്നില്‍ മണ്ണെടുക്കാന്‍ എത്തിയ ടോറസ് ലോറികള്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചുപോയി. വീതി കുറഞ്ഞ വഴികളിലൂടെ ഭാരമേറിയ ലോറികള്‍ക്കു സഞ്ചരിക്കാന്‍ നിലവിലെ നിയമപ്രകാരം വിലക്കുണ്ട്. വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതു നിരോധിച്ച് പഞ്ചായത്ത്, ബോര്‍ഡ് വച്ചെങ്കിലും നിരോധനം മറികടന്നു മുല്ലപ്പിള്ളിക്കുന്നില്‍ എത്തിയ യന്ത്രങ്ങള്‍ മണ്ണെടുപ്പിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. തുടര്‍ന്നു മണ്ണുകൊണ്ടുപോകാന്‍ എത്തിയ ലോറികളാണു നാട്ടുകാര്‍ തടഞ്ഞത്. ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു പൊലീസും സ്ഥലത്തെത്തി.
ADVERTISEMENT