കേച്ചേരി എം.ഐ.സി അല്‍ അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന സ്‌കൂള്‍ ഗെയിംസ്, സബ്ജില്ലാ ശാസ്ത്രമേള തുടങ്ങിയ മത്സരങ്ങളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ഹാന്‍ഡ്‌ബോള്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ജില്ലാ ടീമില്‍ അംഗമായിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥി എന്‍.ഐ അദ്‌നാനെയും, സബ്ജില്ലാ ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ ടീമില്‍ അംഗങ്ങളായ വിദ്യാര്‍ഥികളെയും സബ്ജില്ലാ ശാസ്ത്രമേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടിയ വിദ്യാര്‍ഥികളെയുമാണ് അനുമോദിച്ചത്. സ്‌കൂളില്‍ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് പി.എ സാദിഖ് അദ്ധ്യക്ഷനായി. പ്രധാന അധ്യാപിക സുമി റോസ് അനുമോദന സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ കെ.എസ്. മുഹമ്മദ് ബഷീര്‍ ഉപഹാര സമര്‍പ്പണം നടത്തി.
ADVERTISEMENT