ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം സംഘാടകസമിതി രൂപീകരണ യോഗം ചേര്‍ന്നു. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 2 വരെയാണ് കേരളോത്സവം നടക്കുന്നത്.
ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന യോഗം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അദ്ധ്യക്ഷയായി. വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലറ്റ് വിനു, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി കെ. ഇ. ഉണ്ണി, പഞ്ചായത്ത് പരിധിയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, യുവജന സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ADVERTISEMENT