ചാവക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര വര്‍ണ്ണാഭമായി. പടിഞ്ഞാറേ നടയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര എന്‍.കെ. അക്ബര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും പങ്കാളികളായി. ബാന്‍ഡ് വാദ്യ മേളങ്ങളും സ്‌കൗട്ടും ഘോഷയാത്രയ്ക്ക് പൊലിമയേകി. ഘോഷയാത്ര കലോത്സവ വേദിയായ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, ജനറല്‍ കണ്‍വീനര്‍ ടി.എം. ലത, പബ്ലിസിറ്റി കണ്‍വീനര്‍ ഷാജി നിഴല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT