ചാവക്കാട് മേഖലയില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം

പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രം, നരിയന്‍ പുള്ളി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. പുന്ന ക്ഷേത്രത്തില്‍ നിന്നും 6 പവന്‍ സ്വര്‍ണാഭരണങ്ങളും വെള്ളി കുടങ്ങളും 24000 രൂപയും നഷ്ട്ടപെട്ടു. രാവിലെ ക്ഷേത്രത്തില്‍ എത്തിയ മാനേജര്‍ സുരേഷാണ് മോഷണം വിവരം അറിയുന്നത്. ഓഫീസ് മുറിയുടെ പൂട്ട് കുത്തി പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. അലമാരയും തകര്‍ത്തിട്ടുണ്ട്.നരിയന്‍പുള്ളി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

ADVERTISEMENT
Malaya Image 1

Post 3 Image