തൃത്താല വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തില്‍ ‘വാഗര്‍ത്ഥ വിശാരദന്‍’ സംസ്‌കൃത നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി

തൃത്താല വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തില്‍ സംസ്‌കൃത നാടകത്തില്‍ ഒന്നാം സ്ഥാനവും സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും ചാലിശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരസ്ഥമാക്കി.കാളിദാസന്റെ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് വാഗര്‍ത്ഥ വിശാരദന്‍ എന്ന സംസ്‌കൃത നാടകമാണ് ഒന്നാം സ്ഥാനം നേടിയത്. ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകന്‍ അര്‍ജുന്‍ ഗോപാല്‍ രചന നിര്‍വഹിച്ച് സംസ്‌കൃത അധ്യാപകനായ ഡോക്ടര്‍ പി പത്മനാഭന്റെ നേതൃത്വത്തില്‍ സംസ്‌കൃതോത്സവത്തില്‍ അവതരിപ്പിച്ച നാടകമാണ് വാഗര്‍ത്ഥ വിശാരദന്‍ . സാധാരണ പുരാണ നാടകങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ചത്.സ്‌കൂളിലെ ഡ്രോയിംഗ് അധ്യാപകനായ ബാഗീഷ് കുട്ടന്‍ , ജഗേഷ് എടക്കാട് എന്നിവരാണ് നാടകത്തിന്റെ ആര്‍ട്ട് വര്‍ക്ക് നിര്‍വ്വഹിച്ചത്. സബ്ജില്ലയില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

ADVERTISEMENT
Malaya Image 1

Post 3 Image