വര്‍ക്കല ചെറുകുന്നം ലീലാഭവനില്‍ 76 വയസ്സുള്ള ജഗദപ്പന്‍പിള്ളയെയാണ് കാണാതായതായി മക്കള്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച കുടുംബത്തോടൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയ ജഗദപ്പന്‍പിള്ളയെ തിരക്ക് കാരണം മുതിര്‍ന്ന പൗരന്മാരുടെ വരിയില്‍ നിര്‍ത്തിയിരുന്നു. കുടുംബം ദര്‍ശനം കഴിഞ്ഞ് പുറത്തുവന്നിട്ടും ജഗദപ്പന്‍ പിള്ളയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് മകന്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ADVERTISEMENT