മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി സെന്റ് ഔഗാന്‍സ് പെരുന്നാളിന് വികാരി ഫാദര്‍ പ്രിന്‍സ് ഐ കോലാടി കൊടി കയറ്റി .പെരുന്നാള്‍ കൊടി കയറ്റത്തിന് വനിതാ സമാജം പലഹാര സ്റ്റാളും ഉണ്ടായിരുന്നു. നവംബര്‍ 5,6 ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കും പെരുന്നാളിന് സഭാ പരമാധ്യക്ഷന്‍ ്യ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും നവംബര്‍ അഞ്ചാം തീയ്യതി വൈകിട്ട് 6 :30 ന് സന്ധ്യാ നമസ്‌കാരം തുടര്‍ന്ന് അങ്ങാടി ചുറ്റി റാസ. ആറാം തിയതി രാവിലെ 8 മണിക്ക് വി കുര്‍ബാനയും ഉമ്ടാകും. വൈകീട്ട് വിവിധ കമ്മറ്റിക്കാരുടെ വാദ്യമേള ആഘോഷങ്ങളും നടക്കും. തുടര്‍ന്ന് പൊതുസദ്യയും ഉണ്ടായിരിക്കും.വികാരി ഫാദര്‍ പ്രിന്‍സ് ഐ കോലാടി സെക്രട്ടറി രാജു എം വി ട്രഷറര്‍ ബോബന്‍ പോള്‍ സി എന്നിവരുടെ അടങ്ങുന്ന ഇടവക കമ്മറ്റി നേതൃത്വം നല്‍കും.
ADVERTISEMENT