ആവേശമായി വേലപ്പൂരം ; ചീരംകുളം പൂരാഘോഷം ഇന്ന്

 

ചീരംകുളം പൂരാഘോഷം ഇന്ന്. കൂട്ടിയെഴുന്നെള്ളിപ്പില്‍ 50 ഗജവീരന്‍മാര്‍ അണിനിരക്കും. ഇന്നലെ നടന്ന വേലപ്പൂരം ആവേശമായി. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് വേല ഉത്സവത്തിന് തുടക്കമായത്. മൂന്ന് വഴിപാട് വേലകള്‍ ഉള്‍പ്പെടെ 17 സംഘങ്ങളുടെ വേലകളാണ് ക്ഷേത്ര മൈതാനിയിലെത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തെയ്യം, തിറ, പൂതന്‍, കരിങ്കാളി, കാള തുടങ്ങിയവ വരവുകള്‍ ഗ്രാമവീഥികളെ ആഘോഷനിറവിലാക്കി. വേലകള്‍ സമാപിച്ച ശേഷം വൈകീട്ട് 7.30ന് ഉത്സവ് ചീരംകുളം കമ്മറ്റിയുടെ ഉറവ് നാടന്‍പാട്ട് അവതരണം നടന്നു. പൂരാഘോഷ ദിവസമായ ഇന്ന് പുലര്‍ച്ചെ മുതല്‍ക്കേ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ഒന്നിനു ദേവസ്വം പൂരം എഴുന്നള്ളിക്കും. എഴുത്തുപുരയ്ക്കല്‍ ഗംഗാപ്രസാദ് ദേവിയുടെ തിടമ്പേറ്റും. വൈകീട്ട് മൂന്നോടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 25 കമ്മിറ്റികളുടെ പൂരങ്ങള്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. വൈകീട്ട് അഞ്ചിനു നടക്കുന്ന കൂട്ടിയെഴുന്നള്ളില്‍ വിവിധ കമ്മിറ്റികളില്‍ നിന്നായി കേരളത്തിലെ തലയെടുപ്പുള്ള 50 ഗജവീരന്മാര്‍ അണിനിരക്കും.

ADVERTISEMENT