31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam നാട്ടുകാരെ ആശങ്കയിലാഴ്ത്തി പന്നിക്കൂട്ടം

നാട്ടുകാരെ ആശങ്കയിലാഴ്ത്തി പന്നിക്കൂട്ടം

53

 

പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂര്‍ പ്രദേശത്ത് പന്നിക്കൂട്ടം സൃഷ്ടിക്കുന്ന ഭീഷണി നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്തെ വീടുകളോടും കൃഷിയിടങ്ങളോടും ചേര്‍ന്നാണ് പന്നിക്കൂട്ടം സഞ്ചരിക്കുന്നത്. പുലര്‍ച്ചെയും വൈകുന്നേര സമയങ്ങളിലുമാണ് പന്നികളുടെ സാന്നിധ്യം കൂടുതലായി അനുഭവപ്പെടുന്നത്. ഇവ കൃഷി നശിപ്പിക്കുന്നതോടൊപ്പം, യാത്രക്കാരുടെയും സ്‌കൂള്‍ കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിരവധി തവണ പന്നികള്‍ റോഡിലേക്ക് കയറിയതോടെ അപകട സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെയും വനംവകുപ്പിനെയും വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് പരാതി. പന്നിക്കൂട്ടത്തെ പിടികൂടി പ്രദേശം സുരക്ഷിതമാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

ADVERTISEMENT
error: Content is protected !!