ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പഠനോത്സവം ആഘോഷിച്ചു

ചെറായി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പഠനോത്സവം 2k 2025 വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ പരിപാടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് തല പഠനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷെഹീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചറുടെ അധ്യക്ഷതയില്‍ പിടിഎ പ്രസിഡന്റ്
സ്‌നേഹ മോഹന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ശോഭ പ്രേമന്‍ ‘എഴുത്തുകൂട്ടം’ എന്ന കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ഗീത കുമാരി സ്വാഗതവും ബി ആര്‍ സി ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു. അധ്യാപകരായ സോയ, ഫെബിന്‍, അശ്വനി, സൗമ്യ വിന്‍സന്റ്, ബിന്ദുമേരി, ആതിര, രമ്യ തോമസ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT