നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ ചെറുതേവര്‍ എഴുന്നള്ളിപ്പ് നടന്നു

നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് ചെറുതേവര്‍ എഴുന്നള്ളിപ്പ് നടന്നു. ചെറുതേവര്‍ വിഷ്ണു വിഗ്രഹവുമായുള്ള ഘോഷയാത്രയാണ് ചെറുതേവര്‍ എഴുന്നള്ളിപ്പ് എന്ന പേരില്‍ ആചരിച്ചു വരുന്നത്. പൂത്താലത്തിന്റെയും വാദ്യ ഘോഷങ്ങളുടേയും ഗജവീരന്റെയും അകമ്പടിയോടെ ശ്രീമൂല സ്ഥാനത്തുനിന്ന് ചെറുതേവരെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തി മേക്കാട് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ദേവസ്വം ഓഫീസര്‍ പി.ബി. ബിജു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT