ചെറുവത്താനിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു

323

കുന്നംകുളം ചെറുവത്താനി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പെങ്ങാമുക്ക് കൊട്ടിലിങ്ങല്‍ വീട്ടില്‍ 29 വയസ്സുള്ള ശ്രീരാജിനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാത്രി 9:30 ഓടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്ന് പെങ്ങാമുക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ചെറുവത്താനി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തെ വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.