കാട്ടുപന്നിയുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്ക്. കാട്ടകാമ്പാലില്‍ വീടിനകത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെയാണ് കാട്ടുപന്നി ആക്രമിച്ചത്. പഞ്ചായത്ത് ഓഫിസിന് സമീപം പെരുമ്പുള്ളി നഗറില്‍ താമസിക്കുന്ന അന്നിക്കര സുബ്രഹ്‌മണ്യന്‍ – അശ്വതി ദമ്പതികളുടെ മകള്‍ 9 വയസ്സുള്ള ദേവികയ്ക്കാണ് പരിക്കേറ്റത്. വീട്ടുകാര്‍ ബഹളം വെച്ചതിന് തുടര്‍ന്ന് കാട്ടുപന്നി തൊട്ടടുത്തുള്ള റബ്ബര്‍ കാട്ടിലേക്ക് ഓടി മറഞ്ഞു. വാരിയെല്ലിന്റെ മുകള്‍ ഭാഗത്ത് ആഴത്തില്‍ പരിക്കേറ്റ കുട്ടിയെ പഴഞ്ഞി കോട്ടോല്‍ സാമൂഹ്യരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ സന്തോഷ് കൊളത്തേരി, സിദ്ദിഖ് കെ.എച്ച്. എന്നിവര്‍ സന്ദര്‍ശിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം കൂടുതലാണെന്നും പഞ്ചായത്ത് അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്നും നാട്ടുക്കാര്‍ ആവശ്യപ്പെട്ടു.

ADVERTISEMENT