ചിറക്കല്‍ നമാഉല്‍ ഉലൂം മദ്രസയില്‍ സമസ്തയുടെ 98-ാം സ്ഥാപകദിനം ആചരിച്ചു

41

കാട്ടകാമ്പാല്‍ ചിറക്കല്‍ നമാഉല്‍ ഉലൂം മദ്രസയില്‍ സമസ്തയുടെ 98-ാം സ്ഥാപകദിനം ആചരിച്ചു. മഹല്ല് ഖത്തീബ് അബ്ദുള്‍ ഹഖീം ദാരിമിയുടെ പ്രാര്‍ത്ഥനക്ക് ശേഷം മഹല്ല് പ്രസിഡന്റ് ഇ.എം കുഞ്ഞുമോന്‍ ഹാജി പതാക ഉയര്‍ത്തി. സെക്രട്ടറി ഷമീര്‍, ട്രഷറര്‍ അഷറഫ്, വി.വി അബൂബക്കര്‍, ഷമീര്‍ കരീം എന്നിവര്‍ പങ്കെടുത്തു. മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.