എരുമപ്പെട്ടി പഞ്ചായത്തും കരിയന്നൂര്‍ ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി യോഗാദിനം ആചരിച്ചു

86

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും കരിയന്നൂര്‍ ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി 10-ാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ: ശരണ്യ ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ രാധാകൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, യോഗ ഇന്‍സ്ട്രക്റ്റര്‍ ടി.ആര്‍ രജിത എന്നിവര്‍ സംസാരിച്ചു. ഗവ: ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ബോധവല്‍ക്കരണ ക്ലാസ്സും, യോഗ പ്രദര്‍ശനവും നടന്നു.