പള്ളിക്കുളം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സമരവും ധര്‍ണയും നടത്തി

50

കടവല്ലൂര്‍ – കടങ്ങോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തിപ്പിലശ്ശേരി – പന്നിത്തടം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കുളം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സമരവും ധര്‍ണയും നടത്തി. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എം.എം മഹേഷ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ബിനി സുഭാഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറും യൂത്ത് കോണ്‍ഗ്രസ് കടവല്ലൂര്‍ മണ്ഡലം പ്രസിഡന്റുമായ ഹക്കീം എം.എച്ച്, നിഹാല്‍, ഷഹബാസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുസ്തഫ, അമീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.