ചിറമനേങ്ങാട് സിതാര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കിക്കോഫ് ടൂര്‍ണമെന്റ് നടന്നു

112

ചിറമനേങ്ങാട് സിതാര ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലബ് മുന്‍കാല ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കെ.ടി വാസുവിന്റെ ഓര്‍മ്മക്കായി കിക്കോഫ് ടൂര്‍ണമെന്റ് നടന്നു. മുന്‍കാല താരങ്ങളെ സംഘടിപ്പിച്ചു കൊണ്ടുള്ള സൗഹൃദ മത്സരം ക്ലബ് മുന്‍കാല വോളിബോള്‍ ക്യാപ്റ്റന്‍ കെ. കെ രവി ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി യദുകൃഷ്ണ, മുന്‍ സെക്രട്ടറി അപ്പുണ്ണി സാജന്‍, ക്ലബ് മെമ്പര്‍മാര്‍ ടി.എസ് സുമേഷ്, സുഭാഷ് കെ.എം, ശിവപ്രസാദ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.