ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കിഴക്കേ ഗോപുരനടപ്പുര , സംഗീത മണ്ഡപം,വേദി, എന്നിവ സമര്‍പ്പിച്ചു. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു.നടപ്പുര ക്ഷേത്രം തന്ത്രിയും ,സംഗീത മണ്ഡപം ക്ഷേത്രം മേല്‍ ശാന്തി തേലക്കാട്ട് മന കൃഷ്ണന്‍ നമ്പൂതിരിയും ,വേദി പ്രവാസി വ്യവസായി പാറയില്‍ ഇന്ദു കുമാര്‍ എന്നിവരുമാണ് സമര്‍പ്പിച്ചത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വേട്ടേക്കരന്‍ കോമരം കാര കൂറ മഠം രാമചന്ദ്രന്‍ നായര്‍ , കക്കാട് രാജപ്പന്‍ മാരാര്‍, പ്രവാസി വ്യവസായി ആത്രപ്പുള്ളി രാജന്‍, പാറയില്‍ വാസുദേവന്‍, ഏറനാട്ടില്‍ ഉണ്ണികൃഷ്ണന്‍ , തേലക്കാട്ട് മന കൃഷ്ണന്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് നൃത്തോത്സവവും നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അഡ്വ: കരുണപ്രസാദ്, പ്രസിഡന്റ് പ്രഭാകരന്‍, ട്രഷറര്‍ വിനോദ് കണിശ്ശേരി എന്നിവര്‍ നേത്യത്ത്വം നല്‍കി. കലാ പരിപാടികള്‍ ഏപ്രില്‍ 6 ഞായറാഴ്ച വരെ തുടരും.
Home Bureaus Kunnamkulam ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ കിഴക്കേ ഗോപുരനടപ്പുര , സംഗീത മണ്ഡപം,വേദി, എന്നിവ സമര്‍പ്പിച്ചു