തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കാത്തതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി.

ചിറ്റാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഡിസംബര്‍ എട്ടാം തീയ്യതി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കാത്തതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. നവംബര്‍ 4ന് പ്രാഥിമിക വോട്ടര്‍ പട്ടിക നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെയായിട്ടും പ്രാഥമിക വോട്ടര്‍ പട്ടിക നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കാത്തതിനെതിരെയാണ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ കാക്കനാട്ട് സഹകരണ വകുപ്പ് ചാവക്കാട് അസി. റജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. പ്രാഥമിക വോട്ടര്‍ പട്ടികയില്‍ ആക്ഷേപം ഉന്നയിക്കാന്‍ നവംബര്‍ 11 വരെയായിരുന്നു സമയം നല്‍കിയിരുന്നത്. എന്നാല്‍ വോട്ടര്‍ പട്ടിക നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കാത്തതുമൂലം ആര്‍ക്കും പരാതി നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടത്തി പ്രതിനിധികളെ കണ്ടെത്തേണ്ട സൊസൈറ്റി തിരഞ്ഞെടുപ്പ് ജനങ്ങളില്‍ നിന്നും മറച്ചു വെക്കുന്നതിനുവേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ക്കെതിരെ നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍
വ്യക്തമാക്കി.

ADVERTISEMENT
Malaya Image 1

Post 3 Image