വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തിന് മുണ്ടത്തിക്കോട് എന്‍ എസ് എസ്, വി എച്ച് എസ് എസ് സ്‌കൂളില്‍ തിരി തെളിഞ്ഞു.

വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തിന് മുണ്ടത്തിക്കോട് എന്‍ എസ് എസ്, വി എച്ച് എസ് എസ് സ്‌കൂളില്‍ തിരി തെളിഞ്ഞു. വേദി ഒന്ന് ചിലങ്കയില്‍ നടന്ന ചടങ്ങില്‍ ആലത്തൂര്‍ എംപി. കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഒ.ആര്‍.ഷീല മോഹന്‍, നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിസി മുഹമ്മദ് ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എം.ജമീലാബി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്ന ശശി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ അജിത് കുമാര്‍, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍മാര്‍, എ ഇ ഒ ഷീജ കുനിയില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജി.പി.ശ്രേയസ്സ് തുടങ്ങി അധ്യാപകര്‍, പിടിഎ, ബിപിസി, അക്കാദമിക് കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image