ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി ശിലാസ്ഥാപന പെരുന്നാളിന്റെ ഭാഗമായുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. വൈകീട്ട് ഏഴിന് ഇടവക വികാരി ഫാ. ബിജു മുങ്ങാംകുന്നേല്‍ പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് ഇടവക മാനേജിംഗ് കമ്മിറ്റിയംഗവും എറണാകുളം കുടുംബ യൂണിറ്റ് വൈസ് പ്രസിഡന്റുമായ പി.കെ. ജിജു എറണാകുളം ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു. പുലിക്കോട്ടില്‍ പരേതനായ പി.കെ. കുഞ്ഞന്‍, ലില്ലി കുഞ്ഞന്‍ എന്നിവരുടെ സ്മരണക്കായാണ് ദീപലങ്കാരം സമര്‍പ്പിച്ചത്.
ADVERTISEMENT