ചൂണ്ടലിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. 10 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ചൂണ്ടൽ ചിറപറമ്പിൽ നടന്നുവന്നിരുന്ന ചീട്ടുകളി കേന്ദ്രമാണ് പോലീസ് റെയ്ഡ് നടത്തുകയും 15 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഡാൻസാഫ് സംഘവും കുന്നംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ ചീട്ടുകളി സംഘം കുടുങ്ങിയത്. വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയവർ ഇവിടെ ചീട്ടുകളി നടത്തുകയായിരുന്നു. വിവരം ലഭിച്ച ഡാൻസാഫ് സംഘം കുറച്ചുദിവസമായി ഇവിടെ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് വീട് വളഞ്ഞ് ചീട്ട് കളിക്കുന്നതിനായി എത്തിയ പതിനഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തത്. 19 മൊബൈൽ ഫോണും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവരെ കുന്നംകുളം സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. നടപടിക്രമങ്ങൾ തുടരുകയാണ്.