ചൂണ്ടല്‍ ഗ്രാമീണ വായനശാല വാര്‍ഷിക പൊതുയോഗം നടന്നു. വായനശാല ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡണ്ട് എം.കെ. കുഞ്ഞവറു അധ്യക്ഷനായി. സെക്രട്ടറി കെ.രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പി. വിജീഷ് വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പില്‍ ഭാരവാഹികളായി എം.കെ കുഞ്ഞവറു (പ്രസിഡണ്ട്) ബാലചന്ദ്രന്‍ പൂലോത്ത് (വൈസ് പ്രസിഡണ്ട്) കെ.വി. മധു (സെക്രട്ടറി), സി.ജെ. ഫ്രാന്‍സിസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ADVERTISEMENT