സര്‍വ്വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സെമിനാറിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ നടത്തി

ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇടം സാംസ്‌കാരിക വേദി ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പന്നിത്തടത്ത് നടത്തുന്ന സെമിനാറിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. വെള്ളറക്കാട് സെന്ററില്‍ നിന്ന് ആരംഭിച്ച ജാഥ കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീനാ സാജന്‍ ഉദ്ഘാടനം ചെയ്തു. ഇടം എക്‌സിക്യൂട്ടീവ് അംഗം ഇ.കെ മിനി അധ്യക്ഷയായി. വെള്ളറക്കാട്, മനപ്പടി, എരുമപ്പെട്ടി, നെല്ലുവായ്, കടങ്ങോട് പ്രദേശങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ എന്‍.എസ് സത്യന്‍, അക്ബര്‍ അലി, സുധീഷ് പറമ്പില്‍, കെ.ആര്‍ രാധിക, റഷീദ് എരുമപ്പെട്ടി, കെ.പി ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പന്നിത്തടം സിംല ഗ്രൗണ്ടില്‍ നടക്കുന്ന ‘ചരിത്രവും വര്‍ത്തമാനവും’ എന്ന ശീര്‍ഷകത്തില്‍ ഉള്ള സെമിനാര്‍ ആലത്തൂര്‍ എം.പി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സാധു ആനന്ദവനം ജൂന അഖാഡ വാരണാസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഫാദര്‍ ലൂക്ക് ബാബു എന്നിവര്‍ പ്രഭാഷണം നടത്തും.

ADVERTISEMENT
Malaya Image 1

Post 3 Image