ഭിന്നശേഷിക്കാരനായ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേ പുന്നയൂര്‍ മച്ചിങ്ങല്‍ ബഷീര്‍ (58) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അയല്‍വാസികളാണ് വീടിനകത്തെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലി വളര്‍ത്തി ഉപജീവനം കണ്ടെത്തിയിരുന്ന ബഷീര്‍ രണ്ടു വര്‍ഷം മുന്‍പാണ് കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട് വീല്‍ചെയറിലായത്. സംഭവ സമയം ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നില്ല. വടക്കേക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം വൈകിട്ട് 5 മണിക്ക് തെക്കേ പുന്നയൂര്‍ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കം നടത്തും. ഷമീറ ഭാര്യയും ഉവൈസ്, ഉനൈസ് എന്നിവര്‍ മക്കളുമാണ്.
ADVERTISEMENT