വീടിന്റെ പൂമുഖത്ത് വലിയ കാല്‍പാദം, ചോക്കുകൊണ്ട് അടയാളങ്ങളും; ആശങ്കയില്‍ വീട്ടുകാര്‍

വീടിന്റെ പൂമുഖത്ത് വലിയ കാല്‍ പാദം, ചോക്കുകൊണ്ട് അടയാളപ്പെടുത്തിയ മാര്‍ക്കിംങ്ങും. ആനായ്ക്കല്‍ അഗനവാടി പുത്തംകുളം റോഡില്‍ പണ്ടാരിക്കല്‍ ഗംഗാധരന്റെ വീടിന്റെ പൂമുഖത്താണ് സാധാരണയിലധികം വലിപ്പമുള്ളകാല്‍പാദം പതിഞ്ഞിരിക്കുന്നത്. സമീപമുള്ള മേല്‍വീട്ടില്‍ രാജീവിന്റെ വീട്ടിലെ പിന്‍ ഭാഗത്ത് ചോക്ക് ഉപയോഗിച്ച് ചില മാര്‍ക്കിങ്ങുകളും കണ്ടെത്തി. എന്താണ് സംഭവമെന്നറിയാത്തതിനാല്‍ വീട്ടുകാര്‍ ആശങ്കയിലാണ്.

ADVERTISEMENT
Malaya Image 1

Post 3 Image