ചാവക്കാട് ദേശീയ പാതയില്‍ അപകടം; നിയന്ത്രണംവിട്ട ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ചു

ദേശീയ പാത 66 തിരുവത്ര പുതിയറയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപടം. കോഴിക്കോട് നിന്ന് ലോഡുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ചില ഭാഗത്ത് അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകടകാരണമെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു.

ADVERTISEMENT
Malaya Image 1

Post 3 Image